ലേബർ വെൽഫെയർ ഫണ്ട് ബോർഡിൻറെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 1000/- രൂപ കൊവിഡ്-19 ആശ്വാസ ധനസഹായം-2021 സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.ആശ്വാസ ധനസഹായം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നതാണ്.
നിബന്ധനകൾ
1.കഴിഞ്ഞ തവണ ആശ്വാസ ധനസഹായം ലഭിച്ച തൊഴിലാളികൾക്ക് ഇത്തവണയും സ്ഥാപനം മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്.
2.ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശമ്പളം ലഭിച്ച തൊഴിലാളികൾക്ക് ആശ്വാസ ധനസഹായത്തിന് അർഹതയില്ല (KSRTC,KSFE,GOVT PRESS,MILMA,KTDC,etc..)
3. സാമൂഹിക സുരക്ഷാ പെൻഷൻ കൈപറ്റുന്നവർ,മറ്റ് ക്ഷേമനിധി ബോർഡിൽ നിന്നും ആശ്വാസ ധനസഹായം കൈപറ്റിയിട്ടുള്ളവർ തുടങ്ങിയവർക്ക് ധനസഹായത്തിന് അർഹതയില്ല.
4. തോട്ടംതൊഴിലാളിക്ക് ധനസഹായത്തിനായി തോട്ടമുടമകൾ ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസിന് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് മുഖേനയാണ് തൊഴിലാളികളുടെ വിവരങ്ങൾ സമർപ്പിക്കേണ്ടത്.
5.സ്ഥാപന ഉടമയാണ് തൊഴിലാളികളുടെ പേര് വിവരങ്ങൾ വെബ്സൈറ്റിലൂടെ അപ് ലോഡ് ചെയേണ്ടത് .
6.വെൽഫെയർ ഫണ്ടിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വിവരങ്ങൾ നൽകുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക
ജില്ലയുടെ പേര് തിരഞ്ഞെടുക്കുക,അതിനുശേഷം സ്ഥാപനത്തിന്റെ യൂസർ നെയിം (ലോഗിൻ ഐഡി ) നൽകി സെർച്ച് ചെയ്താൽ സ്ഥാപനത്തിന്റെ മറ്റ് വിവരങ്ങൾ ലഭ്യമാകുന്നതാണു്.
യൂസർ ഐഡി ലഭിക്കുന്നതിനായി അതാത് പ്രദേശത്തെ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുമായി ബന്ധപ്പെടേണ്ടതാണ് . ലേബർ ഫണ്ട് ഇൻസ്പെക്ടർമാരുടെ ഫോൺ നമ്പർ ഇതോടൊന്നിച്ചു ചേർക്കുന്നു
തിരുവനന്തപുരം- 0471-2570440 / 9747625935
കൊല്ലം - 0474 -2766340 / 6282545258
ആലപ്പുഴ/പത്തനംതിട്ട - 0477-2242630 /9497678044
കോട്ടയം -0481 2580175 ,9497821937
ഇടുക്കി - 04869-222722 9497774725
എറണാകുളം -0484 2362030 9447930657
തൃശൂർ -0487 2384494 9544781330
പാലക്കാട് /മലപ്പുറം 0491 2505135 9946002789
കോഴിക്കോട് / വയനാട് 0495 2372480 6282545258
കണ്ണൂർ / കാസർഗോഡ് 0497 2709096 9400729338.
സ്ഥാപനഉടമയുടെ/മാനേജരുടെ പേരും, തസ്തികയുടെ പേരും, ഫോൺ നമ്പറും നൽകി ഒ ടി പി (SENT OTP )ലഭിച്ചത് നൽകി വെരിഫൈ ചെയ്യുക.ഇതിനു ശേഷം താഴെ കാണുന്ന കോളങ്ങളിൽ വിവരങ്ങൾ നൽകുക.ആവശ്യപെട്ടിട്ടുള്ള വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതാണ്.
സഹായം ലഭിക്കേണ്ടവരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന എക്സൽ ഫയലിൽ മാത്രമേ പൂരിപ്പിച്ച് അപ്പ് ലോഡ് ചെയ്യാവൂ.ആധാർ നമ്പർ, വ്യക്തിഗത അക്കൗണ്ട് നമ്പർ എന്നിവ രേഖപ്പെടുത്താതിരുന്നാൽ ധനസഹായം അനുവദിയ്ക്കാൻ സാധിക്കുകയില്ല.
രണ്ട് തൊഴിലാളികൾ ഒരു ബാങ്ക് അക്കൗണ്ട് നമ്പർ കാണിച്ചാൽ രണ്ട് പേർക്കും ധനസഹായം നൽകാൻ സാധിക്കില്ല. ഫയൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക Download