കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരികരായ തൊഴിലാളികളുടെ മക്കൾക്ക് കേരള സിവിൽ സർവീസ് അക്കാഡമിയിലും കിലെ സിവിൽ സർവീസ് അക്കാഡമിയിലും പരിശീലനത്തിന് തയ്യാറെടുക്കുന്ന 10 വീതം കുട്ടികൾക്ക് പ്രതിവർഷം പരിശീലന ഫീസിന്റെ 50 ശതമാനം സ്കോളർഷിപ്പായി നൽകും.
1 . സിവിൽ സർവീസ് പരിശീലന പദ്ധതിക്കായി കേരള സിവിൽ സർവീസ് അക്കാഡമിയിലും കിലെ സിവിൽ സർവീസ് അക്കാഡമിയിലും പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുളളു.
2.സിവിൽ സർവീസ് പരിശീലന പദ്ധതിക്കായി ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുളളു .
3. പരിശീലന സ്ഥാപനത്തിൽ ഫീസടച്ചതിന്റെ രസീത് , വരുമാന സർട്ടിഫിക്കറ്റ് യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ അപ് ലോഡ് ചെയ്യേണ്ടതാണ്
4.ഓൺലൈനായി സമർപ്പിക്കുന്ന രേഖകളുടെ ഒറിജിനൽ, അപേക്ഷകൾ സൂക്ഷിക്കേണ്ടതും ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ ഇൻസ്പെക്ടർ ആവശ്യപ്പെടുന്ന പ്രസ്തുത അപേക്ഷകൾ ഹാജരാക്കേണ്ടതുമാണ്.
5. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 2023 വരെയാണ്.