The scheme is meant for female workers and daughters of workers irrespective of gender whose monthly income is not exceeding Rs.20,000/-per month. The benefit shall be limited to a maximum of two daughters of a subscriber and the application for the benefit should be submitted within 1 year from the execution of marriage. The amount of benefit is Rs.7500/-
1 . സ്ത്രീ തൊഴിലാളികൾക്കും , തൊഴിലാളികളുടെ പെൺമക്കൾക്കും ആകെ രണ്ടു പേർക്ക് മാത്രം 7,500 / -രൂപ വീതം വിവാഹധനസഹായം നൽകുന്നതാണ് ..
2. ടി പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് പ്രതിമാസം 20,000 / രൂപയിൽ വരുമാനമുളള തൊഴിലാളികൾക്കായി നിജ പ്പെടുത്തിയിരിക്കുന്നു .
3 .വിവാഹം കഴിഞ്ഞ് 1 വർഷത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
4 .അപേക്ഷയോടൊപ്പമുള്ള തൊഴിലുടമ നൽകുന്ന സാക്ഷ്യപത്രത്തിന്റെ മാതൃക ഡൗൺലോഡ് ചെയ്ത് തൊഴിലുടമ പൂരിപ്പിച്ച് , ഔദ്യോഗിക മുദ്ര ഓഫീസ് മുദ്രയോടുകൂടി സാക്ഷ്യപ്പെടുത്തി സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ്
5. ബാങ്ക് പാസ് ബുക്ക് ( അക്കൗണ്ട് നമ്പർ വ്യക്തമാക്കുന്ന ആദ്യപേജ് ) സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ്
6. തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ചിട്ടുളള വിവാഹസർട്ടിഫിക്കറ്റിന്റെ പകർപ്പ് സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് .
ഓൺലൈനായി സമർപ്പിക്കുന്ന രേഖകളുടെ ഒറിജിനൽ , അപേക്ഷകൾ സൂക്ഷിക്കേണ്ടതും ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ ഇൻസ്പെക്ടർ ആവശ്യപ്പെടുന് പക്ഷം പ്രസ്തുത അപേക്ഷകൾ ഹാജരാക്കേണ്ടതുമാണ്