The Board provides an educational grant to the children of workers studying in Upper Primary (UP) classes. Under this scheme, students studying in Standards V to VII are eligible for financial assistance of Rs.500/-. The grant is awarded to 1,400 students annually, subject to the scheme's eligibility criteria and applicable guidelines.
1 . കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 2026-27 അദ്ധ്യയനവര്‍ഷത്തെ അപ്പർ പ്രൈമറി സ്കൂൾ ഗ്രാന്റിനായുള്ള അപേക്ഷകൾ ഓണ്‍ലൈൻ മുഖാന്തിരമായാണ് സമര്‍പ്പിക്കേണ്ടത്.
2. അഞ്ചാം ക്ലാസ്സിലേയ്ക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾ നാലാം ക്ലാസ്സിലെ മാർക്ക് വിവരങ്ങൾ പാർട്ട് 1 ൽ രേഖപ്പെടുത്തി സ്കൂൾ മേലധികാരി സാക്ഷ്യപ്പെടുത്തേണ്ടതും, പാർട്ട് 2 ൽ, നിലവിൽ പഠിക്കുന്ന സ്കൂളിലെ മേലധികാരി (HM/പ്രിൻസിപ്പാൾ) സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതുമാണ്. ഒരേ സ്കൂളിൽ തുടർച്ചയായി നാലാം ക്ലാസ്സ് മുതൽ പഠിക്കുന്നവരാണെങ്കിൽ പാർട്ട്-1 മാത്രം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.
3. ബോർഡിലെ വരിക്കാരായ തൊഴിലാളി/വിദ്യാർത്ഥിയുടെ ബാങ്ക് പാസ്ബുക്ക് (പേര്, അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവ വ്യക്തമാകുന്ന വിധത്തിൽ) സ്കാൻ ചെയ്തു അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതുമാണ്
4. അപേക്ഷകന് ജോലി ചെയ്യുന്ന സ്ഥാപന ഉടമ നല്കുന്ന സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്കൂളിലെ മേലധികാരി (HM/പ്രിൻസിപ്പാൾ) നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അതാത് മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സാക്ഷ്യപത്രത്തിൽ നിർബന്ധമായും തീയതിയും ഓഫീസ് മുദ്രയും രേഖപ്പെടുത്തേണ്ടതാണ് (നിശ്ചിത മാതൃകയിൽ അല്ലാത്ത സാക്ഷ്യപത്രം സ്വീകരിക്കുന്നതല്ല). പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാർ ജാതി തെളിയിക്കുന്നതിനായി റവന്യൂ അധികാരികൾ നൽകുന്ന സാക്ഷ്യപത്രവും അപ്ലോഡ് ചെയ്യേണ്ടതാണ്.
5. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 31 December 2026 വരെയാണ്