•  0471-2463769

സംസ്ഥാനത്തെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 1977 മെയ് 1 ന് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചു. ചെയര്‍മാന്‍ ഉൾപ്പെടെ 21 അംഗങ്ങളാണ് നിലവിൽ ബോര്‍ഡിലുളളത്. ആക്ടിന്റെ വ്യവസ്ഥയും ചട്ടങ്ങളും യഥാസമയം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മീഷണറെ നിയമിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബോര്‍ഡിന് വിജ്ഞാപനം ചെയ്യെപ്പട്ട അധികാര പരിധികളുളള പത്തു ജില്ലാ ഓഫീസുകളുണ്ട്.