•  0471-2463769
  • കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നത്?

    1977 മെയ് 1

  • ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്?

    1948 ലെ ഫാക്ടറി നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും, 1951-ലെ പ്ലാന്റേഷന്‍ ലേബര്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ തോട്ടങ്ങളും, 1955-ലെ ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്റ്റിന്റെയും, സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്റ്റിന്റെയും പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും, ദേശസാത്കൃത ബാങ്കുകളും, ഷെഡ്യൂള്‍ഡ് ബാങ്കുകളും ബോര്‍ഡിന്റെപരിധിയില്‍ വരുന്നു.

  • ക്ഷേമനിധി നിയമപ്രകാരം തൊഴിലാളി എന്നതിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നത് ആരൊക്കെയാണ്?
    തൊഴിലാളി എന്നാല്‍ കൂലിക്കുവേണ്ടി കുറഞ്ഞത് ഒരു വര്‍ഷത്തില്‍ 30 ദിവസമെങ്കിലും ജോലി ചെയ്ത എല്ലാവരും ഉള്‍പ്പെടുന്നതാണ്. എന്നാല്‍ സ്ഥാപനത്തിന്റെ മാനേജരും പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരും അപ്രൈന്റീസ് വിഭാഗവും ഉള്‍പ്പെടുന്നില്ല.
  • നിലവില്‍ ബോര്‍ഡ് നല്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്?
    നിരവധി വൈവിധ്യമാര്‍ ആനുകൂല്യങ്ങള്‍ ആണ് ബോര്‍ഡ് നല്‍കുന്നത്. വിവിധ വിദ്യാഭ്യാസാനുകൂല്യങ്ങള്‍, മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, ടൂര്‍ സബ്‌സിഡി, ലൈബ്രറി ഗ്രാന്റ്, തൊഴിലാളികളുടെ ഭിശേഷി വിഭാഗത്തില്‍ പ്പെടുന്ന കുട്ടികള്‍ക്കുളള ധനസഹായം, കൃത്രിമ ഉപകരണങ്ങള്‍ വാങ്ങുന്നതിനുളള ധനസഹായം, ഐ.ടി.ഐ പരിശീലന പരിപാടി, കമ്പ്യൂട്ടര്‍ പരിശീലന പരിപാടി, തൊഴിലാളികള്‍ക്കുളള വിശ്രമ കേന്ദ്രം എന്നിവ ആനുകൂല്യങ്ങളില്‍പ്പെടുന്നു.
  • ആക്ട് പ്രകാരമുളള തൊഴിലുടമ തൊഴിലാളി അംശദാന നിരക്ക് എത്രയാണ്?
    ഓരോ തൊഴിലാളിയും അര്‍ദ്ധ വര്‍ഷത്തേയ്ക്ക് 4/- രൂപയും ഓരോ തൊഴിലുടമയും തൊഴിലാളിക്കുവേണ്ടി 8/- രൂപയും ചേര്‍ത്ത് തൊഴിലുടമ 12/- രൂപ നിധിയിലേയ്ക്ക് അടയ്‌ക്കേണ്ടതാണ്.
  • അംശദാനമല്ലാതെ മറ്റേതെങ്കിലും തുകകള്‍ സ്ഥാപനങ്ങള്‍ നിധിയിലേയ്ക്ക് അടയ്‌ക്കേണ്ടതുണ്ടോ?
    ഉണ്ട്. തൊഴിലുടമ കൊടുത്തു തീര്‍ക്കാത്ത ശേഖരണങ്ങളും (അണ്‍പെയ്ഡ് അക്യുമിലേഷന്‍) തൊഴിലുടമ തൊഴിലാളികളില്‍ നിന്നും ഈടാക്കിയിട്ടുളള എല്ലാ പിഴകളും നിധിയിലേയ്ക്ക് അടയ്‌ക്കേണ്ടതാണ്.
  • അംശദാനം അടയ്‌ക്കേണ്ട തീയതി എന്നാണ്?
    ഓരോ തൊഴിലുടമയും ഒന്നാം വാര്‍ഷിക അംശദാനം ജൂലൈ 15-ാം തീയതിക്കു മുമ്പും രണ്ടാം അര്‍ദ്ധ വാര്‍ഷിക അംശദാനം ജനുവരി 15-ാം തീയതിക്കു മുന്‍പും അടയ്‌ക്കേണ്ടതാണ്.
  • കൊടുത്തു തീര്‍ക്കാത്ത ശേഖരണം (അണ്‍പെയ്ഡ് അക്യൂമിലേഷന്‍) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
    കൊടുത്തു തീര്‍ക്കാത്ത ശേഖരണം (അണ്‍പെയ്ഡ് അക്യൂമിലേഷന്‍) എന്നാല്‍ ഒരു തൊഴിലാളിക്ക് മൂന്നു വര്‍ഷത്തെ കാലയളവില്‍ നല്കാന്‍ സാധിക്കാത്ത ഗ്രാറ്റുവിറ്റി, ശമ്പളം, ശമ്പള കുടിശ്ശിക, പിഴകള്‍ തുടങ്ങി പ്രോവിഡന്റ് ഫണ്ടിലെ അംശദാനം ഒഴിച്ച് മറ്റെല്ലാ തുകകളും അണ്‍പെയ്ഡ് അക്യുമിലേഷന്‍ ആയി കരുതുന്നു.
  • കുമളി വിശ്രമകേന്ദ്രത്തില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ എന്തൊക്കെയാണ്?
    ആയിരം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുളള ആഡിറ്റോറിയം, 20 കിടക്കകളുളള ഡോര്‍മെറ്ററി 3 എണ്ണം, 3 സ്യൂട്ട് റൂം, 10 ഡീലക്‌സ് റൂമുകള്‍, 10 സ്റ്റാന്റേര്‍ഡ് റൂമുകള്‍ ഒരു മിനി ഹാള്‍ എന്നിവ അംശദാനം അടയ്ക്കുന്ന തൊഴിലാളികള്‍ക്ക് സൗജന്യ നിരക്കിലും പൊതുജനങ്ങള്‍ക്കും ലഭ്യമാണ്.
  • കുമളി വിശ്രമ കേന്ദ്രത്തിലെ റൂമൂകളുടെ നിരക്കുകള്‍ എന്താണ്?
    വിഭാഗം ക്ഷേമനിധി വരിക്കാര്‍ നിരക്ക് (ഞെ.) പൊതുജനങ്ങള്‍ നിരക്ക് (ഞെ.)
    ആഡിറ്റോറിയം 5000/- 10000/-
    ഡോര്‍മിറ്ററി (20 കിടക്ക) 1000/- 2000/-
    സ്യൂട്ട് റും (4 കിടക്ക) 750/- 1500/-
    ഡീലക്‌സ് റും (2 കിടക്ക) 300/- 600/-
    സ്റ്റാന്‍ന്റേര്‍ഡ് റൂം (2കിടക്ക) 200/- 400/-
    മിനി ഹാള്‍ 1000/- 2000/-
  • ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എവിടെയാണ് അപേക്ഷ നല്‌കേണ്ടത്?
    സംസ്ഥാനത്ത് നിലവിലുളള 10 ജില്ലാ ഓഫീസുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം
  • കുമളി ഹോളീഡേ ഹോമില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നിലവിലുണ്ടോ?
    ഉണ്ട്. മെയില്‍ ഐ.ഡി- managerkumilylwfi.hh@gmail.com
  • അംശദാനം അടയ്ക്കാന്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം നിലവിലുണ്ടോ?
    ഉണ്ട്.