ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മിടുക്കരായ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായം നല്‍കുന്ന ഒരു പദ്ധതി. ഈ പദ്ധതി പ്രകാരം പ്ലസ്‌വണ്‍/പ്ലസ് ടു, ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പ്രൊഫഷണല്‍ ബിരുദ ബിരുദാന ന്തര കോഴ്‌സുകള്‍, പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സ്, റ്റി.റ്റി.സി, എം.സി.എ /എം.ബി.എ/ പി.ജി.ഡി.സി.എ പാരാമെഡിക്കല്‍ കോഴ്‌സ്, എഞ്ചിനിയറിംഗ് (എല്‍.ഇ) ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സ്, ബി.ബി.എം, ബി.സി.എ, ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് സി.എ. ഇന്റര്‍മീഡിയേറ്റ്, എ ച്ച്.ഡി.സി, ബി.എല്‍.ഐ.എസ്.സി എന്നീ കോഴ്‌സുകള്‍ക്ക് 400 രൂപ മുതല്‍ 1800 രൂപ വരെ വിദ്യാഭ്യാസ ഗ്രാന്റ് അനുവദിക്കുന്നു. ഈ ഗ്രാന്റിന് കോഴ്‌സിന് പ്രവേശനം നേടി 45 ദിവസത്തിനകം അപേക്ഷ സമര്‍ പ്പിക്കേണ്ടതാണ്.