•  0471-2463769

ഒറ്റനോട്ടത്തില്‍

കേരള തൊഴിലാളി ക്ഷേമനിധി ബോർഡ്

കേരള സംസ്ഥാനത്തെ തൊഴിലാളികളുടെ ക്ഷേമ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 1977 മെയ് 1 ന് നിലവില്‍ വന്നതാണ് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. 1975 ലെ കേരള തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലുടമയില്‍ നിന്നും തൊഴിലാളികളില്‍ നിന്നുമുളള അംശദായവും മറ്റു നിയമാനുസൃത വരുമാനങ്ങളും സ്വീകരിച്ചാണ് ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നത്. 1948 ലെ ഫാക്ടറീസ് നിയമം സെകഷന്‍ 2-ല്‍ പറയുന്ന തൊഴിലാളികളും 1951 ലെ പ്ലാന്റേഷന്‍ ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികളും, 1975 ലെ കേരള തൊഴിലാളി ക്ഷേമനിധി നിയമം സെക്ഷന്‍ 2(എഫ്) ല്‍ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളും ഈ ക്ഷേമനിധി പരിധിയില്‍ വരുന്നു.

ഒറ്റ നോട്ടത്തില്‍

സര്‍ക്കാര്‍ ഉത്തരവ് കൈയ്യെഴുത്ത് ന1/4ര്‍ 26/77/എല്‍.ബി.ആര്‍ തീയതി 01/05/1977 എസ്ആര്‍ഒ 372/77 പ്രകാരം കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നു. 1975-ലെ തൊഴിലാളി ക്ഷേമനിധി നിയമത്തെ ആസ്പദമാക്കി നിലവില്‍ വന്ന ബോര്‍ഡ് സംസ്ഥാനത്തെ തൊഴിലാളി സമൂഹത്തിനായി വൈവിധ്യപൂര്‍ണ്ണമായ ആനുകൂല്യങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നു.


ഫണ്ടിലേയ്ക്കുളള അംശദാനങ്ങള്‍/തുകകള്‍

ഓരോ തൊഴിലാളിയും അര്‍ദ്ധ വാര്‍ഷിക വിഹിതമായി 45 രൂപയും ഒരു തൊഴിലാളിക്കുവേണ്ടി തൊഴിലുടമ അര്‍ദ്ധവാര്‍ഷിക വിഹിതമായി 45 രൂപയും ബോര്‍ഡിലേയ്ക്കടയ്ക്കുന്നു. ഈ ക്ഷേമനിധി വിഹിതം ഉപയോഗിച്ചാണ് ബോര്‍ഡ് തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ക്ഷേമപദ്ധതികള്‍ നട പ്പിലാക്കി വരുന്നത്. തൊഴിലുടമ മേല്‍പ്പറഞ്ഞ രണ്ട് വിഹിതവും ജൂലൈ 15 നും ജനുവരി 15 നും മുന്‍പ് അടക്കേണ്ടതാണ്. അംശദാന സ്വീകരണ ത്തിനായി ജില്ല അടിസ്ഥാനത്തില്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരെ ചുമതലെപ്പടുത്തിയിരിക്കുന്നു. ഇപ്രകാരം ശേഖരിക്കുന്ന ഫണ്ട് തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി താഴെ പറയും പ്രകാരം ഉപയോഗിക്കാവുന്നതാണ്.

  • വായനശാലകളും ഗ്രന്ഥശാലകളും ഉള്‍പ്പെടെ സാമുദായികവും സാമൂഹ്യവുമായ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍.
  • കളികളും, കായികാഭ്യാസങ്ങളും
  • തൊഴില്‍സംബന്ധമായി പരിശീലനം
  • സാമൂഹ്യ ആവശ്യങ്ങള്‍
  • വിനോദങ്ങളും മറ്റു വിനോദ പരിപാടികളും
  • ക്ഷയരോഗികള്‍ക്ക് വേണ്ടിയുളള രോഗശമന ഗൃഹങ്ങള്‍
  • ഒഴിവുകാല വാസസ്ഥലങ്ങള്‍
  • ജീവനക്കാരുടെ ഭാര്യമാര്‍ക്ക് പാര്‍ട്ട്‌ടൈം ജോലി
  • പ്രീ സ്‌കൂള്‍
  • ഉന്നത വിദ്യാഭ്യാസം
  • ജീവനക്കാരുടെ കുട്ടികള്‍ക്ക് പോഷകാഹാരം
  • അംഗഭംഗംസംഭവിച്ച ജീവനക്കാര്‍ക്ക് തൊഴില്‍ സൗകര്യങ്ങള്‍
  • ഈ ആക്ടിന്റെ ആവശ്യത്തിലേയ്ക്കായി നിയമിച്ചിട്ടുളള ഉദ്യോഗസ്ഥന്‍മാരുടെ ശമ്പളവും അലവന്‍സുകളും ഉള്‍പ്പെടെ ഈ ആക്റ്റ് നടപ്പിലാക്കുന്നതിനുളള ചെലവ്.
  • സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതും സാമൂഹ്യ വ്യവസ്ഥിതി അഭിവൃദ്ധിപ്പെടുന്നതുമായ മറ്റ് സംഗതികള്‍.

ബോര്‍ഡിന്റെ രൂപീകരണം

1975 ലെ കേരള തൊഴിലാളി ക്ഷേമനിധി നിയമം 5-ാം വകു പ്പു പ്രകാരമാണ് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപീകൃതമായിട്ടുളളത്. സര്‍ക്കാര്‍ നിയമിതമായ 21 അംഗ ബോര്‍ഡാണ് നിലവിലുളളത്.

  • അഞ്ചു തൊഴിലാളി പ്രതിനിധികള്‍
  • അഞ്ചു തൊഴിലുടമ പ്രതിനിധികള്‍
  • അഞ്ചു സര്‍ക്കാര്‍ പ്രതിനിധികള്‍
  • ആറ് അനൗദ്യോഗിക പ്രതിനിധികള്‍